പന്നിപ്പനി മരണ നിരക്ക് 1,000 കവിഞ്ഞു

കഴിഞ്ഞദിവസം 40 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ പന്നിപ്പനി മരണ നിരക്ക് 1,000 കവിഞ്ഞു. വെള്ളിയാഴ്ച പുറത്തുവന്ന പുതിയ കണക്കനുസരിച്ച് എച്ച്1 എന്‍1 വൈറസ് ബാധിച്ചവരുടെ എണ്ണം 18,000 കവിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു രാജ്യത്തെ പന്നിപ്പനി മരണ നിരക്ക് 1,005 ആയി. ഏറ്റവും കൂടുതല്‍ പന്നിപ്പനി മരണങ്ങള്‍ രേഖപ്പെടുത്തിയ രാജസ്ഥാനില്‍ മരണ നിരക്ക് 251 ആയി. ഗുജറാത്തില്‍ ഇതുവരെ 247 പനിമരണങ്ങള്‍ രേഖപ്പെടുത്തി. മധ്യപ്രദേശില്‍ 143 പേര്‍ക്കും മഹാരാഷ്ട്രയില്‍ 125 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഡല്‍ഹിയില്‍ പനിമരണ നിരക്ക് 10 ആയതായും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നത് തടയാനും രോഗം കൂടുതല്‍ ആളുകളിലേക്കു പടരുന്നത് തടയാനും സംസ്ഥാനങ്ങളില്‍ പ്രത്യേക ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























