കേരളത്തിന് ലഭിച്ച പദ്ധതികള്‍: കേരളത്തിലെ നിഷ് സര്‍വകലാശാലയാക്കും

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതികളെ പൂര്‍ണമായി മാറ്റിനിര്‍ത്തി. കേരളത്തിലെ നിഷ് സര്‍വകലാശാലയാക്കും എന്നത് മാത്രമാണ് കേരളത്തിന് സന്തോഷിക്കാനുണ്ടായ ഒരേയൊരു പദ്ധതി. നിര്‍മാണത്തിലിരിക്കുന്ന കൊച്ചി മെട്രോയ്ക്ക് തുക മാറ്റിവയ്ക്കാന്‍ അരുണ്‍ ജെയ്റ്റ്‌ലി മറന്നില്ല. കൊച്ചി മെട്രോയ്ക്ക് 872.8 കോടി രൂപ ആകെ വിഹിതം കണക്കാക്കി.
ഇതില്‍ 273.80 കോടി രൂപ ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി രൂപയായി വിദേശ വായ്പയായി കണക്കാക്കും. 60.64 കോടി രൂപ നികുതി ഇളവും ലഭിക്കും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിനെ സര്‍വകലാശാലയായി ഉയര്‍ത്തും. എന്നാല്‍ കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, ഐഐടി തുടങ്ങിയവ അവഗണിച്ചു. ധനകമ്മി നേരിടുന്നതിനു സംസ്ഥാനങ്ങള്‍ക്കുള്ള സഹായത്തിലും കേരളത്തെ അവഗണിച്ചു.
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി 120 കോടി
കോഫി ബോര്‍ഡ്136.54 കോടി
റബര്‍ ബോര്‍ഡ് 161.75 കോടി
തേയില ബോര്‍ഡ് 116.98 കോടി
സ്‌പൈസസ് ബോര്‍ഡ് 95.35 കോടി
കൊച്ചിന്‍ ഷിപ്‌യാര്‍ഡ് 120 കോടി
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് മൂന്നു കോടി
വി.എസ്.എസ്.സി 679 കോടി
കശുവണ്ടി വികസന കൗണ്‍സില്‍ നാലു കോടി
കൊച്ചി കപ്പല്‍ശാലയില്‍ ലൈറ്റ് ഹൗസ് സ്ഥാപിക്കാന്‍ മൂന്നു കോടി
ഹിന്ദുസ്ഥാന്‍ ന്യുസ് പ്രിന്റിന് 17.10 കോടി
കപ്പല്‍ നിര്‍മ്മാണം 40 കോടി
കൊച്ചി പ്രത്യേക സാന്പത്തിക മേഖലയ്ക്ക് 6.38 കോടി
ഫാക്‌റിന് 35 കോടി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് റിസേര്‍ച്ചിന് 151 കോടി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























