സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുല്‍വാമ ജില്ലയിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ രാത്സനയില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്തുനിന്ന് എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























