തീഗോളം പതിച്ചത് ജനത്തിന്റെ മീതെ... പെട്രോളിന് 3.18 രൂപയും ഡീസലിന് 3.09 രൂപയും വര്‍ധിപ്പിച്ചു

പൊതു ബഡ്ജറ്റിന് പിന്നാലെ എണ്ണക്കന്പനികള്‍ പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 3.18 രൂപയും ഡീസലിന് 3.09 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ശനിയാഴ്ച വൈകുന്നേരം ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗമാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. ഫെബ്രുവരി 15ന് പെട്രോളിന് 82 പൈസയും ഡീസലിന് 61 പൈസയും വര്‍ധിപ്പിച്ചരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























