ബീഹാറില്‍ മാഞ്ചിയുടെ പുതിയ സംഘടന

ഐക്യജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും അനുയായികളും ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(ഹം)എന്നാണ് സംഘടനയുടെ പേര്. പാറ്റ്‌നയില്‍ സംഘടനയുടെ പ്രഖ്യാപന ചടങ്ങില്‍ യുവാക്കളെയും സാധാരണക്കാരെയും അദ്ദേഹം തന്റെ പുതിയ സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് നിലവില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും അതിനാലാണ് തങ്ങള്‍ സഖ്യം രൂപീകരിച്ചതെന്നും മാഞ്ചി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രിയും നിലവില്‍ തന്റെ ബദ്ധശത്രുവുമായ നിതീഷ് കുമാറിനെ പ്രസംഗത്തിലുടനീളം മാഞ്ചി കടന്നാക്രമിക്കുകയുണ്ടായി.നിതീഷ് കുമാറിന് മുഖ്യമന്ത്രിക്കസേര വിട്ടുനല്‍കാതെ ചെറുത്തു നിന്ന മാഞ്ചി ഫെബ്രുവരി 20ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ട്മുന്‍പ് രാജിവയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























