ജമ്മുകാശ്മീരില്‍ പിഡിപി-ബിജെപി കൂട്ട് മന്ത്രി സഭ ഇന്ന് അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയിദ് മുഖ്യമന്ത്രി

49 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിപ്പിച്ച് ജമ്മുകശ്മീരില്‍ പി.ഡി.പി. യും ബി.ജെ.പി.യും കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മുഫ്തി മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി-ബി.ജെ.പി. സര്‍ക്കാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. ഇതാദ്യമായിട്ടാണ് കശ്മീര്‍ സര്‍ക്കാരിന് ബിജെപി പിന്തുണ നല്‍കേണ്ടി വന്നിരിക്കുന്നത്.
ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സരോവര്‍ സിങ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ. മുഫ്തി മുഹമ്മദിനൊപ്പം 12 പിഡിപിക്കാരും സത്യപ്രതിജ്ഞ ചെയ്യും. പിഡിപിയുടെ 13 പേരും ബിജെപിയുടെ 12 ഉം ഉള്‍പ്പെടെ 25 അംഗ മന്ത്രിസഭയാണ് കശ്മീരില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ബി.ജെ.പി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാവുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്ധ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി എത്തുന്നതിനാല്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പടുത്തിയിട്ടുള്ളത്. സ്‌പെഷല്‍ പ്രട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി.) ഒരു യൂണിറ്റ് കശ്മീരില്‍ എത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























