ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടോ? എങ്കില്‍ പരാതികള്‍ മുഖ്യമന്ത്രിയെ ഫോണിലൂടെ അറിയിക്കാം

പരാതികള്‍ എന്തുമാകട്ടെ, ഉടന്‍ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ഇപ്പോഴത്തെ ഉറപ്പ്. പുതിയ തീരുമാനവുമായാണ് ഹരീഷ് റാവത്ത് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പരാതികള്‍ വലുതോ ചെറുതോ അങ്ങനെയൊന്നുമില്ല, ജനങ്ങളുടെ എന്ത് പരാതികള്‍ക്കും ഉടനടി പരിഹാരം ഉണ്ടാകുമെന്നാണ് ഹരീഷ് റാവത്ത് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. പരാതികള്‍ മുഖ്യമന്ത്രിയുടെ ഫോണിലൂടെ അറിയിക്കാം.
കഴിഞ്ഞ ദിവസമാണ് ഹരീഷ് റാവത്ത് ഈ ജനപ്രിയ നടപടിയുമായി രംഗത്തെത്തിയത്. നിരവധി പേരാണ് ഈ അവസരം പ്രയോജനപ്പെടുത്തി ഹരീഷ് റാവത്തിനോട് ഫോണിലൂടെ സംസാരിച്ചത്. ജനങ്ങളുടെ പരാതി കേട്ട ഉടന്‍ അതാത് ജില്ലാ ഭരണാധികാരികള്‍ തീരുമാനം എടുക്കണമെന്നാണ് ഹരീഷ് റാവത്ത് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഏതായാലും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് ഇനി എന്ത് പ്രശ്‌നങ്ങള്‍ക്കും ഉടനടി തീരുമാനം ഉണ്ടാകുമെന്ന് കരുതാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























