പട്ടാഭിഷേകം ഉടന്‍... ദേശാടനം കഴിഞ്ഞ് വരുന്ന രാഹുല്‍ ഗാന്ധിയെക്കാത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കും

ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടനല്‍കി കോണ്‍ഗ്രസ് ഉപാധ്യക്ഷ രാഹുല്‍ ഗാന്ധി ദേശാടനത്തിലാണ്. അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയോട് പിണങ്ങിയാണ് രാഹുല്‍ നാടുവിട്ടതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
എന്നാല്‍ രാഹുലിന്റെ പിണക്കം മാറ്റി പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്ന് സോണിയാ ഗാന്ധി പതുക്കെ പിന്മാറുമെന്നാണ് റിപ്പോര്‍ട്ട്. പകരം മക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ വദേരയേയും ഉന്നതമായ ചുമലകള്‍ ഏല്‍പ്പിക്കാനാണ് നീക്കം. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം നല്‍കാനാണ് തീരുമാനം. പ്രവര്‍ത്തകരുടേയും അണികളുടേയും വികാരം കണക്കിലെടുത്ത് പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം സജീവമാണ്. രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താലുടന്‍ പ്രിയങ്കയുടെ നിയമനമുണ്ടാകുമെന്നു സൂചന.
ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്നാണ് പ്രിയങ്കയെ നേതൃനിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം സജീവമായത്. ഇതേസമയം, സോണിയാ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്ന വാര്‍ത്തകള്‍ക്കെതിരേ നേതാക്കള്‍ രംഗത്തുവന്നു. ഏതായാലും അവധി കഴിഞ്ഞു മടങ്ങിയെത്തുന്ന രാഹുല്‍ പാര്‍ട്ടിയില്‍ വന്‍അഴിച്ചുപണിക്കു തുടക്കമിടുമെന്നും സംസ്ഥാന നേതൃത്വങ്ങളിലുള്‍പ്പെടെ മാറ്റമുണ്ടാകുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ കണക്കുകൂട്ടുന്നു.
പാര്‍ട്ടി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ നേതൃത്വം പരീക്ഷിക്കുന്നത്. രാഹുല്‍ ഇതിന് എതിരാണെന്നും സൂചനയുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ അവധിയെടുത്തത് എന്നാണ് അഭ്യൂഹം. ഏപ്രില്‍ ആദ്യം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നാണു നേതാക്കള്‍ നല്‍കുന്ന സൂചന.
നാലു സംസ്ഥാനങ്ങളില്‍ നേതൃമാറ്റത്തിനു കോണ്‍ഗ്രസിന് പദ്ധതിയുണ്ട്. ഏപ്രിലില്‍ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി ഏതാനും സംസ്ഥാന ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കാനാണ് നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























