നിയമന അഴിമതി: പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ പോലീസ് കേസേടുത്തു

കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് പ്രതീക്ഷിച്ച് കാണില്ല, ഇത്തരത്തിലൊരു പിറന്നാള്‍ ദിനമായിരിക്കും തനിക്ക് കിട്ടാന്‍ പോകുന്നതെന്ന്. എല്ലാവരുടെയും പോലെ അഴിമതി തന്നെയാണ് ഈ പിറന്നാള്‍ ദിനത്തില്‍ ദിഗ് വിജയ് സിംഗിന് ആകെ തിരിച്ചടിയായത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ സെക്രട്ടേറിയറ്റിലുണ്ടായ ഒരു നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പോലീസ് ദിഗ് വിജയ് സിംഗിനെതിരെ കേസേടുത്തത്.
മുന്‍ നിയമസഭാ അദ്ധ്യക്ഷനായിരുന്ന ശ്രീനിവാസ് തിവാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2003 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ 2003ല്‍ അന്നത്തെ ബി ജെ പി സര്‍ക്കാര്‍ നിയമിച്ചിരുന്നു. റിട്ട. ജഡ്ജി സചിന്ദ്ര ദ്വിവേദി കമ്മിറ്റി 2006ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ പരിഗണിച്ച് സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടില്‍ സി ബി ഐ വിസമ്മതം അറിയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























