ബിജെപിയുടെ തന്ത്രം പാളി, എഎപിയില്‍ പ്രതിസന്ധിയില്ലെന്ന് വിശദീകരണവുമായി യോഗേന്ദ്ര യാദവ്

ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകളെ തള്ളി മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും വിചിത്രവുമാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്നത് ചിരി ഉണര്‍ത്തുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. \'കഴിഞ്ഞ നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എന്റെ അഭിപ്രായങ്ങള്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയ വഴിയാണ് യോഗേന്ദ്ര യാദവ് കാര്യങ്ങള്‍ വിശദീകരിച്ചത്.
എഎപിയില്‍ പ്രതിസന്ധിയുണ്ടന്ന് വരുത്തി തീര്‍ക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിലൂടെ പാളിയത്.ഡല്‍ഹിയില്‍ തങ്ങളെ ഞെട്ടിച്ച് കൊണ്ട് അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടിയെ പൊളിച്ച് കൈയില്‍ കൊടാക്കാനുള്ള ബിജെപിയുടെ കുത്സിത ശ്രമമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. യോഗേന്ദ്ര യദവിന്റെ വെളിപ്പെടുത്തലോട് കൂടി ബിജെപിയുടെ നീക്കം പൊളിഞ്ഞ.
തന്നെയും പ്രശാന്ത് ഭൂഷണെയും പറ്റി പല കഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും തോന്നുണ്ട്. ആരോപണം ഉന്നയിക്കുന്നവര്‍ ഭാവനസമ്പന്നരാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. വിശാല ഹൃദയത്തോടുകൂടി കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണ്. രാജ്യത്തിന് ഞങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ഓരോ പ്രവൃത്തികള്‍ കൊണ്ട് ജനങ്ങളുടെ പ്രതീക്ഷയെ തകര്‍ക്കില്ല-യോഗേന്ദ്ര യാദവ് കുറിച്ചു.
വ്യാഴാഴ്ച നടന്ന എഎപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ കേജ്‌രിവാള്‍ സന്നദ്ധത പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതു കൂടാതെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയെങ്കിലും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിട്ടുള്ള അസ്വാരസ്യങ്ങള്‍ ഇപ്പോഴും തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























