പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു: മരിച്ചവരുടെ എണ്ണം ആയിരം കടന്നു

രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 1000 കടന്നു. 34 പേരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ചത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 1,075 ആയി. ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം 19,972 പേര്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ചികില്‍സയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പനി ഏറ്റവും കൂടുതല്‍ പടരുന്നത്. ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് മരിച്ചത്. ഗുജറാത്തില്‍ 265 പേര്‍ മരിച്ചിട്ടുണ്ട്. 4,368 പേര്‍ ചികില്‍സയിലാണ്. രാജസ്ഥാനില്‍ 261 പേര്‍ മരിച്ചു.
ചികില്‍സ തേടിയവര്‍ 5,528 ആണ്. മധ്യപ്രദേശില്‍ 153 പേരും മഹാരാഷ്ട്രയില്‍ 143 പേരും മരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 10 പേര്‍ മരിച്ചു. ചികില്‍സ തേടിയവരുടെ എണ്ണം 2,891 ആയി ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ പനി ബാധിച്ച് മരിച്ചവര്‍ ഏഴു പേരാണ്. പന്നിപ്പനി സ്ഥിരീകരിക്കാനാവശ്യമായ ലബോറട്ടറികളുടെ അഭാവം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതു പരിഹരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും ലബോറട്ടറികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എച്ച് വണ്‍ എന്‍ വണ്‍ പനി ഗൗരവമുള്ളതാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























