മോഡിയെ ഭരിക്കാന്‍ സമ്മതിക്കില്ലെന്ന് വാശിയില്‍ നേതാക്കള്‍, ബിജെപിയില്‍ മോഡിയ്‌ക്കെതിരെ പടയൊരുക്കം

സ്വന്തം നിലപാടും വഴിയുമായി രാഷ്ടവികസനവുമായി പ്രധാനമന്ത്രി മുന്നോട്ട് പോകുമ്പോള്‍ എങ്ങനെയും വിവാദങ്ങളുണ്ടാക്കി രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. മദര്‍ തെരേസയെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി രംഗത്തെത്തിയ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും മറ്റൊരു വിവാദവുമയി ബി.ജെ.പി വനിതാ നേതാവ് സാധ്വി പ്രാചി രംഗത്തി. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവരുടെ സിനിമകള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുകയാണെന്നും അതിനാല്‍ ഹിന്ദുക്കള്‍ ആ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുമാണ് പ്രാചിയുടെ ആവശ്യം. സാധ്വി പ്രാചിയുടെ ഈ പ്രസ്താവന നരേന്ദ്ര മോദി സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി. സാധ്വി പ്രാചിയുടെ പ്രസ്താവനക്കു പിന്നില്‍ മുതിര്‍ന്ന ബിജെപി നേതാക്കളാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സാധ്വി പ്രാചിയുടെ പ്രസ്താവനകാരണം പാര്‍ലമെന്റ് നിരന്തരം സ്തംഭിക്കുന്ന അവസ്ഥയിലെത്തിയിരുന്നു. മാത്രമല്ല ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ ചൊല്ലി ഡല്‍ഹിയില്‍ സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ബില്ലിനെതിരെ സര്‍ക്കാരിന്റെ സഖ്യ കക്ഷികളായ ശിവസേനയും,അകാലിദളും ചെലുത്തുന്ന സമ്മര്‍ദ്ദം വേറെ. ഇത്രയും ഭൂരിപക്ഷമുണ്ടെങ്കിലും മോഡിസര്‍ക്കാരിന് തങ്ങളുടെ നയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പാന്‍ കഴിയില്ലെന്നതാണ് വാസ്തവം.
ബിജെപിയുടെ എംപിമാരില്‍ കൂടുതലും പഴയനേതാക്കളോട് അനുഭാവം പുലര്‍ത്തുന്നവരാണ്. എംപിമാരില്‍ കൂടുതല്‍പേരും അധ്വാനിയുടേയും മുരളീമനോഹര്‍ ജോഷിയുടേയും കൂടെയാണ്. ഇത് മോഡിയ്ക്കും അമിത്ഷാക്കും അറിയാം. മോഡിയുടെ ഇപ്പോഴത്തെ നീക്കത്തിനെതിരെ ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുണ്ട്. മോഡിയെ ഭരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ അനുവദിക്കില്ലെന്നാണ് രാഷ്ടീയ നീരീക്ഷകരുടെ വാദം. അതിനാലാണ് കൂടെക്കൂടെയുള്ള ഈ വിവാദങ്ങളെന്നാണ് ഇവരുടെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























