കടുവയെ വീട്ടുമൃഗമാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് മധ്യപ്രദേശ് മന്ത്രി

കടുവയെയും സിംഹത്തെയും വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മൃഗസംരക്ഷണമന്ത്രി കുസും മെഹ്‌ഡെലെ പറഞ്ഞു. തായ്‌ലന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ ഈ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ അനുവദിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി മന്ത്രി സംസ്ഥാന വനംവകുപ്പിനാണ് കത്തെഴുതിയത്. ഈ രാജ്യങ്ങളില്‍ ഈ മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രകുമാര്‍ ഇതു സംബന്ധിച്ചുള്ള അഭിപ്രായമാരാഞ്ഞ് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയ്ക്കും കത്തെഴുതി. ഈ കത്ത് വിവരാവകാശനിയമപ്രകാരം ഭോപ്പാലിലെ മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ അജയ് ദുബൈ ലഭ്യമാക്കിയതോടെയാണു മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. കടുവയെയും മറ്റും വീട്ടില്‍ വളര്‍ത്താന്‍ ഒരിക്കലും അനുവദിക്കരുതെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























