ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്, ടി.സി. മാത്യു വെസ് പ്രസിഡന്റ്

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ പുതിയ ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യുവിനെ ബിസിസിഐ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റാകുന്നത്. 2001-04 വര്‍ഷത്തില്‍ ഡാല്‍മിയയായിരുന്നു ബിസിസിഐ പ്രസിഡന്റ്.
നിശ്ചിത സമയത്തിനുള്ളില്‍ ഡാല്‍മിയ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതിനാല്‍ തന്നെ എതിരില്ലാതെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും ബിജെപി എംപിയുമായ അനുരാക് ഠാക്കൂറാണ് പുതിയ സെക്രട്ടറി. അനിരുദ്ധ് ചൗധരിയാണ് പുതിയ ട്രഷറര്‍. ചെന്നൈയില്‍ ഇന്നു ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
അഞ്ച് വൈസ്. പ്രസിഡന്റ്മാരില്‍ ഒരാളായാണ് ടി.സി. മാത്യുവിനെ തിരഞ്ഞെടുത്തത്. പശ്ചിമ മേഖലയെ ആണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
നിലവിലെ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ പൂര്‍ണ പിന്തുണയോടെയാണ് ഡാല്‍മിയയുടെ തിരിച്ചു വരവ്. ഐപിഎല്‍ വിവാദത്തെത്തുടര്‍ന്നു 2013 ജൂണില്‍ ശ്രീനിവാസനു പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ടി വന്നപ്പോഴും ഈ ചുമതല വഹിച്ചതു ഡാല്‍മിയയായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിക്കില്ലെന്നുറപ്പായതോടെയാണ് പിന്‍വാങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























