കാശ്മീരിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളം, മുഫ്തി മുഹമ്മദ് സയിദിന്റെ പ്രസതാവന തള്ളുന്നതായി രാജ്‌നാഥ് സിംങ്

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം മുഫ്തി മുഹമ്മദ് സയിദ് നടത്തിയ പ്രസ്താവന പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാവിലെ സഭ സമ്മേളിച്ചപ്പോള്‍, കാശ്മീര്‍ തിരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ അനുവദിച്ചതിന് പാകിസ്ഥാന് നന്ദി പറഞ്ഞ മുഫ്തിയുടെ പ്രസ്താവന കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സഭയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതേക്കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്നും പ്രസ്താവന തള്ളിക്കൊണ്ട് സഭ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി സഭയിലുണ്ടായിരുന്നില്ല. അതേസമയം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. മുഫ്തിയുടെ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളുന്നതായി രാജ്‌നാഥ് വ്യക്തമാക്കി. എന്നാല്‍, പ്രധാനമന്ത്രി പ്രസ്താവന നടത്തട്ടേയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇല്ലെങ്കില്‍ സഭാനടപടികള്‍ തടസപ്പെടുത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമാണ് താന്‍ വിശദീകരണം നല്‍കുന്നത് എന്ന് സിംഗ് പറഞ്ഞു. കാശ്മീരില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മിഷനോടും അര്‍ദ്ധസൈനിക വിഭാഗത്തോടും അവിടത്തെ ജനങ്ങളോടും നന്ദി പറയുകയാണ്. ഈ വിവാദ വിഷയം മോദിയുമായുള്ള ചര്‍ച്ചയില്‍ മുഫ്തി ഉന്നയിച്ചിരുന്നില്ലെന്നും വാര്‍ത്താ സമ്മേളന സമയത്ത് അപ്രതീക്ഷിതമായി അദ്ദേഹം പറയുകയായിരുന്നെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























