അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കാഷ്മീരില്‍ കൊണ്ടുവരണമെന്ന് പിഡിപി എംഎല്‍എമാര്‍

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കാഷ്മീരില്‍ കൊണ്ടുവരണമെന്നു ഒരു സംഘം പിഡിപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ തൂക്കി കൊന്നതു നീതി കേടാണെന്നും ഇവര്‍ പറഞ്ഞു. കാഷ്മീരില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സാധിച്ചതിനു പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് നന്ദി പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എമാരുടെ വിവാദ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























