ആവേശം കണ്ട് കണ്ണ് തള്ളണ്ട; അരവിന്ദ് കെജ്രിവാളിന് ആഘോക്കാലം; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ചൂടിൽ
എന്തായിരുന്നു കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനം കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആഷോങ്ങള് കരയ്ക്ക് അടുക്കുമോ. അരവിന്ദ് കെജ്രിവാളിന് ആഘോക്കാലം. എന്നാല്‍ പൊളിക്കാന്‍ അമിത്ഷാ ഇറക്കി ഇന്നലെ ഒരു അസ്ത്രത്തെ ജെ.പി നഡ. ജീവന്മരണ അവസാന തീയ്യതിയും കഴിഞ്ഞ് ഗോദയിലിറങ്ങുമ്പോള്‍ ആര്‍ക്കായിരിക്കും അനുഗ്രഹം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ പുതിയ കളികള്‍ കളത്തിലിറക്കിയേ മതിയാകൂ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്.
എന്എസ്യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാള്‍ ആണ് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അതിനിടെ ബി ജെ പി രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. അരവിന്ദ് കെജ്രവാളിനെതിരെ സുനില്‍ യാദവ് മത്സരിക്കും. യുവമോര്‍ച്ച ദില്ലി അധ്യക്ഷനാണ് സുനില്‍ യാദവ്.
അതേ സമയം ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സഖ്യകക്ഷി ശിരോമണി അകാലിദള്‍ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിലെനിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചു.
ബിജെപിയുമായി വര്‍ഷങ്ങളായുള്ള തെരഞ്ഞെടുപ്പ് സഖ്യമാണ് ശിരോമണി അകാലിദള്‍ അവസാനിപ്പിക്കുന്നത്. മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് കൂടി പൗരത്വം നല്‍കണം എന്ന അകാലിദള്‍ നിലപാട് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. നിലപാട് തിരുത്തണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും അകാലിദള്‍ വഴങ്ങിയില്ല.അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് സഖ്യം ബുദ്ധിമുട്ടായിരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. നിലപാടാണ് വലുതെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലിദള്‍ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കവും സഖ്യത്തില്‍ വിള്ളലുണ്ടാക്കിയെന്ന് സൂചനയുണ്ട്. താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം തള്ളി പാര്‍ട്ടി ചിഹ്നമായ ത്രാസില്‍ മത്സരിക്കുമെന്ന അകാലിദള്‍ നിലപാടും ബിജെപിയെ പ്രകോപിപ്പിച്ചെന്നാണ് വിവരം. സഖ്യം അവസാനിപ്പിച്ചതിനെ കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. പൗരത്വ ബില്ലില്‍ അനുകൂലിച്ച് വോട്ടു ചെയ്ത ശേഷം ശിരോമണി അകാലിദള്‍ മലക്കം മറിഞ്ഞത് ബിജെപിയെ അമ്പരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അകാലിദള്‍ സഖ്യം നാലിടത്ത് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന രജൗരി ഗാര്ഡന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. പത്ത് ലക്ഷത്തോളം സിഖ് വോട്ടുള്ള ദില്ലിയില്‍ അകാലിദള്‍ സഖ്യം പൊളിഞ്ഞത് ബിജെപിക്ക് വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha