പുതിയ ജീവിതത്തിനൊപ്പം; പൗരത്വ നിയമത്തെയും സ്വാഗതം ചെയ്യുകയാണ് രാജസ്ഥാനിലെ സിക്കാര്‍ സ്വദേശി അമിത് കുമാര്‍
പുതിയ ജീവിതത്തിനൊപ്പം , പൗരത്വ നിയമത്തെയും സ്വാഗതം ചെയ്യുകയാണ് രാജസ്ഥാനിലെ സിക്കാര്‍ സ്വദേശി അമിത് കുമാര്‍ . ഫെബ്രുവരിയില്‍ നടക്കുന്ന തന്റെ വിവാഹത്തിന്റെ ക്ഷണക്കത്തിലാണ് പൗരത്വ നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള വാക്യങ്ങളും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത് . രാജ്യതാല്പര്യങ്ങള്ക്കനുസൃതമായ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പൂര്‍ണ്ണ മനസ്സോടെ പിന്തുണയ്ക്കുന്നു ' ഇതാണ് കാര്‍ഡിലെ വാക്യങ്ങള്‍ . ഒപ്പം നരേന്ദ്രമോദിയുടെ ചിത്രവും ആലേഖനവും ചെയ്തിട്ടുണ്ട് .
അടുത്തിടെ രാജ്യത്ത് പല ഭാഗത്തും നടക്കുന്ന വിവാഹങ്ങളുടെ ക്ഷണക്കത്തുകളില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് വാക്യങ്ങളും , ചിത്രങ്ങളും അച്ചടിക്കാറുണ്ട് . രണ്ട് ദിവസം മുന്‍പ് മദ്ധ്യപ്രദേശിലെ നര്‍സിംഗ് പൂരില്‍ നടന്ന വിവാഹത്തിന്റെ കാര്‍ഡുകളും ഇത്തരത്തില്‍ ചിത്രങ്ങളോട് കൂടിയാണ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha