അവസാനം അരവിന്ദ് കേജ്രിവാള് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഇത്തവണയും കേജ്രിവാള് ജനവിധി തേടുന്നത്
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആറര മണിക്കൂറോളം കാത്തുനിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പത്രിക നല്കി. ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഇത്തവണയും അദേഹം ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഓഫിസില്‍ സ്വതന്ത്ര സ്ഥാനാര്ഥികളുള്പ്പെടെ എത്തിയതിനാലാണു മുഖ്യമന്ത്രി നീണ്ട ക്യൂവിന്റെ ഭാഗമായത്. അവസാന ദിനമായ ഇന്ന് നൂറോളം സ്ഥാനാര്‍ഥികളാണു പത്രികകളുമായി എത്തിയത്. ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി കുറഞ്ഞത് 50 സ്ഥാനാര്‍ഥികളെങ്കിലും എത്തിയെന്നാണു വിവരം. 45ാം നമ്പര്‍ ടോക്കണായിരുന്നു കേജ്രിവാളിന്റേത്. ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ പേര് എത്തുന്നതില്‍ സന്തോഷമുണ്ടെന്നു കേജ്രിവാള് പ്രതികരിച്ചു. മൂന്നു മണിക്കു മുന്‍പായി ഓഫിസില്‍ എത്തുന്ന എല്ലാവര്ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ പ്രതികരിച്ചു. കേജ്രിവാള് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു തടയാന്‍ ബിജെപി പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അവസാന ദിവസം പത്രിക നല്‍കാനെത്തിയവരില്‍ പലരും കേജ്രിവാളിനെതിരെ വിമര്‍ശനമുയര്‍ത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha