പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കെ സുപ്രീംകോടതിയ്ക്കു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം....
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കെ സുപ്രീം കോടതിക്കു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം. അമ്പതോളം സ്ത്രീകളാണ് ചൊവ്വാഴ്ച രാത്രി പതിനന്നോടെ സുപ്രീം കോടതിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഡല്‍ഹി റാണി ഗാര്‍ഡനില്‍നിന്നുള്ള പ്രതിഷേധക്കാരാണ് ഇവിടെ എത്തിയത്. ഇവരെ ഉടന്‍ തന്നെ പോലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൂറ്റിനാല്പതിലേറെ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ എസ്. അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
"
https://www.facebook.com/Malayalivartha