പ്രകോപനവുമായി ശ്രീലങ്ക, ലങ്കന്‍ നാവികസേനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രകോപനവുമായി ശ്രീലങ്കന്‍ നാവികസേന. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ശ്രീലങ്കന്‍ നാവികസേന നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കച്ചത്തീവിനടുത്ത് ചൊവ്വാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ ബോട്ടിന് കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെത്തുറിച്ച് ഇന്ത്യന്‍ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2014 നവംബറില്‍ സമുദ്രാതിര്‍ത്തി അതിക്രമിച്ച് കടന്നെന്ന് ആരോപിച്ചാണ് പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. പുതുക്കോട്ടയില്‍ നിന്നും പത്തും രാമേശ്വരത്ത് നിന്നും നാലും പേരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മഹീന്ദ്ര രാജപക്‌സയുമായി സംസാരിച്ചതിനെ തുടര്‍ന്ന് മാപ്പ് നല്‍കി ഇന്ത്യയിലേക്ക് അയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























