ആ കൃത്യം പഠിച്ചത് യുട്യൂബില്‍ നിന്ന്;വിമാനത്താവളത്തില്‍ ബോംബ് സാമഗ്രികള്‍ വച്ച കേസില്‍ ഉഡുപ്പി മണിപ്പാല്‍ സ്വദേശി ബെംഗളൂരുവില്‍ കീഴടങ്ങി
വിമാനത്താവളത്തില്‍ ബോംബ് സാമഗ്രികള്‍ വച്ച കേസില്‍ ഉഡുപ്പി മണിപ്പാല്‍ സ്വദേശി ആദിത്യ റാവു (36) ബെംഗളൂരുവില്‍ കീഴടങ്ങി. ബെംഗളൂരു നൃപതുംഗ റോഡിലെ ഡിജി ആന്‍ഡ് ഐജി ഓഫിസിലാണ് ഇന്ന് രാവിലെ കീഴടങ്ങിയത്. ഇയാള്‍ വിമാനത്താവളത്തില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ഹല്‍സൂര്‍ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശേഷം മംഗളൂരുവിലേക്കു കൊണ്ടുവരും. സ്ഫോടക വസ്തു നിര്‍മിച്ചത് യുട്യൂബ് നോക്കിയാണെന്ന് ആദിത്യ റാവു പൊലീസിനോട് വെളിപ്പെടുത്തി.
എന്‍ജിനീയറിങ്, എംബിഎ ബിരുദധാരിയാണ്. 2018 ല്‍ വ്യാജ ബോംബ് ഭീഷണിക്കേസില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ആറു മാസം ജയിലിലായിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിക്ക് അപേക്ഷിച്ചിരുന്നു. രേഖകളില്ലാത്തതിനാല്‍ നിയമനം ലഭിച്ചില്ല. തുടര്‍ന്നാണ് 2018 ഓഗസ്റ്റ് 30ന് ബെംഗളൂരു വിമാനത്തില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ ബോംബ് വച്ചതായി ഭീഷണി മുഴക്കിയത്. അതിനുശേഷം പിന്നെയും പല തവണ ഇയാള്‍ ബോംബ് ഭീഷണികള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha