പൗരത്വ നിയമത്തില്‍ ബിജെപിക്ക് തിരിച്ചടി ; പൗരത നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേച്ച് ബിജെപിയില്‍ കൂട്ടരാജി
പൗരത്വ നിയമത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കേന്ദ്ര സര്‍ക്കാരിന്റെ പൗരത നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ചാണ് ബിജെപിയില്‍ കൂട്ടരാജി നടന്നിരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്ലീം അംഗങ്ങളാണ് പാര്‍ട്ടി വിടുകയുണ്ടായി . തങ്ങളുടെ സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്നും രാജിക്ക് ശേഷം രജിക് ഖുരേഷി പറഞ്ഞു.
ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സമുദായത്തിലുള്ളവരെ അനുനയിപ്പിക്കുക എന്ന കാര്യം കൂടുതൽ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ രാജി പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം .
https://www.facebook.com/Malayalivartha