ഉത്തര്‍പ്രദേശില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ചു; ശുചിമുറിയിലേക്കെത്തിയ മറ്റൊരു സ്ത്രീയാണ് ചോരയൊലിച്ച് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ മൂന്ന് വയസ്സുകാരി പീഡനത്തിനിരയായി. യെ വിവാഹമണ്ഡപത്തില്‍വെച്ച് പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയില്‍ ഒരു വിവാഹമണ്ഡപത്തിലാണ് സംഭവം നടന്നത്. രാത്രി വിവാഹമണ്ഡപത്തിലെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയയാള്‍ പീഡിപ്പിച്ചെന്നാണ് വിവരം. രാത്രി 11.30 ഓടെ ശുചിമുറിയിലേക്കെത്തിയ മറ്റൊരു സ്ത്രീയാണ് ചോരയൊലിച്ച് പരിക്കേറ്റ് കിടന്നിരുന്ന പെണ്‍കുട്ടിയെ കണ്ടത്. ഇതേസമയം ഒരാള്‍ ശുചിമുറിയില്‍നിന്ന് ഇറങ്ങിവരുന്നത് താന്‍ കണ്ടിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്നും സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമടക്കം കേസെടുത്തിട്ടുണ്ടെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ അറിയിച്ചു. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയാണെന്നും അന്വേഷണത്തിനായി നാല് പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു. എന്നാല്‍ വിവാഹമണ്ഡപത്തിലെ സിസിടിവികളൊന്നും പ്രവര്‍ത്തിക്കാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha