Widgets Magazine
09
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..


അന്താരാഷ്ട്ര സാംസ്കാരിക കലാമേളയ്ക്കിടെ അപകടം..കലാമേളയുടെ ഭാഗമായുള്ള ഭീമൻ യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) തകർന്നുവീണ് ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു...അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു..


തെരഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം.. 2026 മേയിൽ മുഖ്യമന്ത്രിയാവാൻ പോകുന്ന നേതാവ് ഇറക്കേണ്ട സർക്കാർ ഉത്തരവ്.. കസേരയൊഴിയാൻ തയ്യാറെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു..

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ

09 FEBRUARY 2026 02:12 AM IST
മലയാളി വാര്‍ത്ത

റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 320 കോടി രൂപയുടെ ഇടപാടിനാണ് കളമൊരുങ്ങുന്നതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ സംഘടനകളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിക്കുകയും യുദ്ധവിമാനങ്ങള്‍ തകര്‍ത്തത് ഉള്‍പ്പെടെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗപ്പെടുത്തിയാണ്.

250 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിനു റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവുമുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാന്‍ പോകുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ, 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പൂര്‍ത്തിയാക്കും. മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാനുള്ള നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവികസേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഇസ്ലാമാബാദ് പള്ളിയിലെ സ്‌ഫോടനിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍  (1 hour ago)

നൊബേല്‍ പുരസ്‌കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് 6 വര്‍ഷം തടവുശിക്ഷ  (1 hour ago)

ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ  (1 hour ago)

ബെംഗളൂരുവില്‍ ബോഡിബില്‍ഡറും ജിം പരിശീലകനുമായ 26 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍  (1 hour ago)

മേയര്‍ വി.വി. രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക്  (1 hour ago)

കേരളസാരിയില്‍ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍  (1 hour ago)

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (2 hours ago)

ഈ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് അമിത് ഷാ  (2 hours ago)

മനഃപൂര്‍വ്വം തന്റെ കുടുംബത്തിനെതിരെ വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തിയെന്ന് പരാതി നല്‍കി ബിനോയ് വിശ്വം  (2 hours ago)

അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി  (3 hours ago)

കര്‍ണാടകയില്‍ സ്വകാര്യ പരിശീലന വിമാനം തകര്‍ന്നുവീണു  (3 hours ago)

രാഹുൽ പഴയ ഫോമിൽ..! ഷഹനാസ് വിട്ട കുമിള തകർത്ത് എറിഞ്ഞു..!താത്തൂനെ കോഴിക്കോട് കടാപ്പുറത്ത് മുക്കി ..! 10 കോടി സെറ്റ്  (4 hours ago)

തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന  (8 hours ago)

കിളിമാനൂരില്‍ യുവതിയുടെ കൈ വെട്ടിയ സംഭവത്തില്‍ പ്രതി പിടിയില്‍  (8 hours ago)

Malayali Vartha Recommends