അമ്മ ഫോണ്‍ കൊടുത്തില്ല;16 വയസുകാരന്‍ ജീവനൊടുക്കി

ഏരൂരില്‍ അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിനെ തുടര്‍ന്ന് 16 വയസുകാരന്‍ ജീവനൊടുക്കി. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ ആണ് സച്ചിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. ഏരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























