പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ പീരാഗഡി ഫ്‌ലൈഓവറിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവര്‍ച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha


























