ദീദിയോടു പറയൂ' എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണം; മോദി സര്‍ക്കാരിന് അഞ്ചുവര്‍ഷം നല്‍കിയാൽ സംസ്ഥാനത്തെ നമുക്ക് 'സോനാര്‍ ബംഗാള്‍' ആക്കാം; മമതയെ വിമർശിച്ച് അമിത് ഷാ

മമത ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബെംഗാളിലെ പൊതുറാലിയിലായിരുന്നു വിമർശനം നടത്തിയത് . മമതാദീദി എല്ലാ ഗ്രാമങ്ങളിലും പോയി, 'ദീദിയോടു പറയൂ' എന്ന് ജനങ്ങളോട് ആവശ്യപ്പെടും. എന്താണ് മറുപടി പറയേണ്ടതെന്ന് ജനങ്ങള്‍ അമ്പരന്നുപോകും. നിശ്ശബ്ദരായി ഇരിക്കരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത്. 'ദീദിയോടു പറയൂ' എന്ന് മമത പറയുമ്പോള്‍, ഇനി ഈ അനീതി സഹിക്കില്ലെന്ന് നിങ്ങള്‍ പറയണംമെന്നയായിരുന്നു അമിത് ഷാ പറഞ്ഞത്. മോദി സര്‍ക്കാരിന് അഞ്ചുവര്‍ഷം നല്‍കിയാൽ സംസ്ഥാനത്തെ നമുക്ക് 'സോനാര്‍ ബംഗാള്‍' ആക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ആരംഭിച്ച ആര്‍ നോയ് അന്യായ്(ഇനിയില്ല അന്യായം) ക്യാമ്പയിനില്‍ ചേരാനും സംസ്ഥാനത്തെ പീഡനങ്ങളില്‍നിന്ന് മുക്തമാക്കാനും ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വന്നപ്പോള്‍ അനുമതി നിഷേധിച്ചുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. വേദികള്‍ തകര്‍ത്തെന്നും വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും നാല്‍പ്പതിലധികം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിയെന്നും ഇതിനെല്ലാം ശേഷവും മമതാ ദീദീ നിങ്ങള്‍ക്ക് ഞങ്ങളെ തടയാനായോവെന്നും അമിത് ഷാ ചോദിച്ചു.
https://www.facebook.com/Malayalivartha