മോദിക്ക് പിന്നാലെഅമിത് ഷാക്കും പണികൊടുത്ത് മമതാ ബാനെർജി ; പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത്ഷായെ ഗോ ബാക്ക് വിളിച്ച് ജനങ്ങള്‍; ബി ജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു

പൗരത്വ ഭേദഗതിയിലുണ്ടായ കലപാപ കലുഷിതമായ സാഹചര്യങ്ങള്‍ മാറി വരികയാണ്, പക്ഷേ ബിജെപി സര്‍ക്കാരിനെതിയെയും നേതാക്കള്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത്ഷായെ ഗോ ബാക്ക് വിളിച്ചാണ് ജനങ്ങള്‍ വരവേറ്റത്. കൂറ്റന്‍ പ്രതിഷേധങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്. ജനുവരിയില്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ പ്രതിഷേധച്ചൂടറിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് അമിത് ഷായുടെ വരവെങ്കിലും പ്രതിഷേധങ്ങള്‍ വീണ്ടും കൊഴുക്കുന്ന കാഴ്ചയാണ് ബംഗാളില്‍ കണ്ടത്. വിമാനത്താവളത്തില്‍ ഇറങ്ങിയ അമിത് ഷായ്ക്കെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും കരിങ്കൊടിയും സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധിക്കുകയുണ്ടായി . നൂറു കണക്കിന് ആളുകളാണ് ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്.
2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ ബിജെപി കണ്ണ് വെച്ചിട്ടുളള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഭരണത്തില്‍ എത്താനായിട്ടില്ലെങ്കിലും ബംഗാളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കുറഞ്ഞ സമയം കൊണ്ട് ബിജെപിക്ക് സാധിച്ചു . എന്നാല്‍ പൗരത്വ നിയമം കൊണ്ട് വന്നത് ബിജെപിക്ക് പ്രതീക്ഷിച്ച ഫലമല്ല ബംഗാളില്‍ ഉണ്ടാക്കിയത്. മമത ബാനര്‍ജിയും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം ഒരു പോലെ കേന്ദ്രത്തിനെതിരെ തെരുവിലിറങ്ങി. ഇതോടെ പതറിയ ബിജെപിയുടെ ആത്മവിശ്വാസം തിരികെ കൊണ്ടുവരാനാണ് അമിത് ഷാ ബംഗാളിലേക്ക് വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിന് മുന്‍പായി പൗരത്വ നിയമത്തെക്കുറിച്ചുളള ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ഷഹീന്‍ മൈതാനത്ത് നടക്കുന്ന പൌരത്വ അനുകൂല റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ബിജെപി ബംഗാള്‍ ഘടകത്തിലെ ചില നേതാക്കളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട് എന്നത് പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ അമിത് ഷാ പ്രമുഖ നേതാക്കളുമായി നേരിട്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൗരത്വ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം വേണ്ടെന്നും അണികളെ ആശങ്കയിലാക്കരുതെന്നും നേതാക്കള്‍ക്ക് ഷാ നിര്‍ദേശം നല്‍കിയേക്കും. തീവ്ര ഹിന്ദുത്വവും ധ്രുവീകരണമുണ്ടാക്കുന്ന പൗരത്വ നിയമവും ബംഗാള്‍ ജനത സ്വീകരിച്ചേക്കില്ല എന്നാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ കരുതുന്നത്. അമിത് ഷായുമായുളള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചേക്കും.
https://www.facebook.com/Malayalivartha