വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗര്‍, രജൗരി ഗാര്‍ഡന്‍ മേഖലകളില്‍ സംഘര്‍ഷം ഉണ്ടായതായി അഭ്യുഹങ്ങള്‍ പരന്നിരുന്നു. അതിനാല്‍ കലാപബാധിത പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം തുടരുന്നു.ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്ഡുകളും തുടര്‍ന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷനുകള്‍ അടച്ചതുമാണ് പരിഭ്രാന്തി പരത്തിയത്. എന്നാല്‍ പൊലീസ് വിശദികരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക മാറി.
അതിനിടെ വടക്കു കിഴക്കന്‍ മേഖലയിലെ ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യഘട്ടം അപേക്ഷ ലഭിച്ച 69 പേര്‍ക്ക് ധനസഹായം നല്‍കി തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ നേരിട്ടെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തും.
https://www.facebook.com/Malayalivartha