ദില്ലിയിൽ നിന്നും ഉയരുന്ന കരച്ചിൽ; എന്റെ ഭാര്യയും കുഞ്ഞുങ്ങളുമെവിടെ? റിക്ഷാവലിക്കാരന്റെ സങ്കടം ആര് കേൾക്കാൻ; കലുക്ഷിതമായ രാജ്യ തലസ്ഥാനം ബാക്കി വച്ചത്

രാജ്യ തലസ്ഥാനം കലുഷിതമാണ്. ഫെബ്രുവരി 23 ന് ദില്ലിയിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത് വരെ തന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാധാനവുമായി കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു മൊയിനുദ്ദീൻ എന്ന റിക്ഷാവലിക്കാരൻ. പക്ഷേ ഇന്ന് കുഞ്ഞുങ്ങളും ഭാര്യയും എവിടെയാണെന്ന് പോലും അറിയാൻ കഴിയുന്നില്ല അദ്ദേഹത്തിന്. ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീൻ ഇപ്പോൾ കടത്തിണ്ണയിലാണ്.
ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും കലാപം ആരംഭിച്ച അന്ന് മുതൽ കാണാതാകുകയായിരുന്നു. മൊയിനുദ്ദീന്റെ വീടും ഉപജീവനമാർഗമായ റിക്ഷയും കലാപത്തിനിടെ അഗ്നിക്കിരയായുകയായിരുന്നു. ഭക്ഷണത്തിനും പണത്തിനും കഷ്ടപ്പെട്ട്, ഒരു അഴുക്കുചാലിന് സമീപം സുഹൃത്തിന്റെ കടത്തിണ്ണയിലായിരുന്നു മൊയിനുദ്ദീൻ അന്തിയുറങ്ങിയിരുന്നത്.
''എന്റെ കുടുംബത്തെ കുറിച്ച് തനിക്കിതു വരെ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. സാഹചര്യം മോശമാകാന്‍ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നുവെന്നും അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തന്റെ കഥയറിയാമെന്നും ഞാനെല്ലാം പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയാല്‍ നോക്കാമെന്നാണ് അവര്‍ പറയുന്നത്. ഒരുപാട് ആളുകള്‍ അവരവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും മൊയിനുദ്ദീന്‍ പറഞ്ഞു. ബന്ധപ്പെട്ടവരെ നഷ്ടമായി ദില്ലി മുന്നോട്ടു പോകുകയാണ്. അരുണ്‍ കുമാര്‍ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ മൊയിനുദ്ദീന്‍ . ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീന്‍ കിടക്കുന്നത്. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീനെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ''2013 മുതല്‍ എനിക്ക് മൊയിനുദ്ദീനെ അറിയാം. ആറുക്കളില്‍ നാലുപേരെയും ഭാര്യയെയും കാണാതായെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളാണ് ഇപ്പോള്‍ മൊയിനുദ്ദീനെ സംരക്ഷിക്കുന്നത്. അത് തുടരുകയും ചെയ്യുമെന്നും അരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha