നിങ്ങൾ കള്ളം പറയുന്നു; ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല ; ചോദ്യങ്ങള്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം; മാധ്യമങ്ങളോട് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍

വിദ്വേഷ പ്രസംഗം താൻ നടത്തിയിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. താന്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനിടെ 'ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ' എന്ന് പ്രസംഗിച്ചിട്ടുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ കള്ളം പറയുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. വിവരങ്ങള്‍ പൂര്‍ണമായും അറിയാതെ മാധ്യമങ്ങള്‍ പലകാര്യങ്ങളും അവതരിപ്പിക്കുകയാണ്.
വിദ്വേഷ പ്രസംഗം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങള്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കണം. കലാപവുമായി ബന്ധപ്പെട്ട് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. കലാപത്തിന് പ്രേരണ നല്‍കുകയോ കലാപത്തില്‍ പങ്കെടുക്കുകയോ ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഞായറാഴ്ച ആദായ നികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വ്യാപാര വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അനുരാഗ് ഠാക്കൂർ പ്രതിക്കരിച്ചത്.
https://www.facebook.com/Malayalivartha