തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി പവന്‍ ഗുപ്ത; വീണ്ടും വലിച്ചിഴക്കപ്പെട്ട് നിർഭയകേസ്,നീതിക്കായി ഒരു കുടുംബം; വധ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത് നാളെ

ഇന്ത്യയെ ഒന്നാകെ ഞെട്ടിക്കുകയും വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം ആളിക്കത്തിക്കുകയും അണപൊട്ടുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാള്‍വഴിയും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഒരു കുടുംബം നടത്തിയ പോരാട്ടത്തിന്‍റേയും ചരിത്രം.എന്നാൽ വധ ശിക്ഷ വിധിച്ചിട്ടും അത് നടപ്പിലാക്കാതെ വീണ്ടും വീണ്ടും വലിച്ചിഴക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് .
പവൻ എന്ന പ്രതി സമർപ്പിച്ച തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിരിക്കുകയാണ് നിര്‍ഭയ കേസിലെ നാലാം പ്രതിയായ പവന്‍ ഗുപ്ത. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറില്‍ പരിഗണിച്ചാണ് തിരുത്തല്‍ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളിയത്. തൊട്ടുപിന്നാലെയാണ് പവന്‍ ഗുപത് ദയാഹരജി ഫയല്‍ ചെയ്തത്.
നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ മാര്‍ച്ച് 3ന് നടപ്പാക്കാന്‍ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്ന ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതിനാല്‍ വധശിക്ഷ അടുത്ത ദിവസം നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹരജിയും ദയാഹരജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹരജി നല്‍കിയിട്ടുണ്ട്.
വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.
നിരവധി രീതിയില്‍ കോടതികളില്‍ മാറി മാറി ഹരജികള്‍ ഫയല്‍ ചെയ്ത് വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ രൂക്ഷപ്രതികരണവുമായി നിര്‍ഭയയുടെ കുടുംബാംഗങ്ങള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
ദക്ഷിണ ഡല്‍ഹിയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി ബസില്‍ കയറിയ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു . പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ ബസിലുണ്ടായിരുന്നവര്‍ മര്‍ദിച്ചവശനാക്കുകയും ചെയ്തു. മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ ആക്രമണത്തിനാണ് പെണ്‍കുട്ടി ഇരയായത്. തുടര്‍ന്ന് ബസില്‍ നിന്നും വലിച്ചെറിയപ്പെട്ട അവളെ പിന്നീട് രാജ്യം നിര്‍ഭയ എന്ന പേരിലാണ് വിളിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ജീവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും പോലീസ് ആസ്ഥാനത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവന്‍ ലക്ഷ്യമാക്കി മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനിടെ വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ സിംഗപ്പൂരിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 29ന് നിര്‍ഭയ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha