രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്

രാജ്യത്ത് വീണ്ടും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തിനു പുറത്ത് ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
നേരത്തെ കേരളത്തിൽ മൂന്നു പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ വിദ്യാർത്ഥികളായിരുന്ന മൂന്ന് പേർക്കാണ് രോഗബാധയുണ്ടായത്. അവർ മൂന്നുപേരും രോഗവിമുക്‌തരായതിന് ശേഷം മറ്റ് കേസുകൾ ഒന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.രോഗബാധ സംശയിച്ച് ഐസോലേഷൻ വാർഡിൽ ചികിത്സയി ലുണ്ടായിരുന്ന അവസാനത്തെ ആളും ക ഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. എങ്കിലും വിദേശത്തുനിന്നുവന്ന കുറച്ചുപേർകൂടി വീടുകളിൽ നിരീക്ഷണത്തിലുണ്ട്
https://www.facebook.com/Malayalivartha