പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യം; ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്‍ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്; ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍

പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യമെന്നും കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ആരോപിച്ചു. ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്‍ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണി നിയമസഭയെ അറിയിച്ച കാര്യമാണിത്. ഇതോടെ 2017-ല്‍ ഭേദഗതദി ചെയ്ത ഗോവധ നിരോധന നിയമത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു.
ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ഭേദഗതി ചെയ്ത ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. 2018 - 19 കാലത്ത് 1,00,490 കിലോ ബീഫ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്തുവെന്ന് ചോദ്യോത്തര വേളക്കിടെ വിജയ് രൂപാണി വ്യക്തമാക്കി. സൂറത്തില്‍നിന്ന് 55,162 കിലോയും അഹമ്മദാബാദില്‍നിന്ന് 18,345 കിലോയും ദഹോദില്‍നിന്ന് 5934 കിലോയും ബീഫായിരുന്നു പിടികൂടിയത്. കശാപ്പുകാരില്‍നിന്ന് 3462 പശുക്കളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഇതോടെയായിരുന്നു നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha