സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ മോദിയോട് 'വെറുപ്പ് ഉപേക്ഷിക്കാൻ പറഞ്ഞ് രാഹുല്‍ ഗാന്ധി, അയ്യോ പോകല്ലേയെന്ന് ആരാധകസംഘം ട്വിറ്ററില്‍; ട്രെന്റിങായി ഹാഷ് ടാഗുകള്‍; എന്തോ കാര്യമായി സംഭവിക്കാനുണ്ടെന്ന ആശങ്കയുമായി സോഷ്യൽ മീഡിയ ; ഞായറാഴ്ച മുതൽ സോഷ്യൽ മീഡിയ ഉപേക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനം വന്നത് ഇന്നലെ രാത്രി

ഈ ഞായറാഴ്ച മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ നൽകുന്നത് . #NoModiNo എന്നും a എന്നുമുള്ള ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്റിങായി. ചിലര്‍ മോദിയെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് അദ്ദേഹം ട്വിറ്റര്‍ വിട്ടുപോകുന്നതിലുള്ള വിഷമമായിരുന്നു.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇത് സംബന്ധിച്ച ട്വീറ്റ് വൈറലായി. സോഷ്യല്‍ മീഡിയയല്ല വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് വിട്ടുപോകരുത്. എന്നാല്‍ വ്യാജ വാര്‍ത്തകളും വെറുപ്പും പ്രചരിപ്പിക്കുന്നവരെ പിന്തുടരുന്നത് ഒഴിവാക്കുവെന്നായിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ പ്രതികരണം.
ട്വിറ്ററില്‍ വ്യാജവാര്‍ത്തകളും കടുത്ത വര്‍ഗീയ വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ മോദി ഫോളോ ചെയ്യുന്നുവെന്നത് നേരത്തെ തന്നെ വിമര്‍ശനമുണ്ടാക്കിയതാണ്.
അദ്ദേഹം കാശ്മീരില്‍ വരാന്‍ തീരുമാനിച്ചതാണോ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചുവെന്ന് പറയാന്‍ കാരണമെന്നായിരുന്നു മറ്റൊരു ചോദ്യം. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതല്‍ കാശ്മീരില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമാണ്.
മോദി ജനിച്ചതിന് ശേഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇതിനെ കണ്ടവരുമുണ്ട്.
വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഡല്‍ഹി പൊലീസ് പരിശോധിക്കാന്‍ തുടങ്ങിയതാണ് ചിലര്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാന്‍ കാരണമെന്ന പരിഹാസമായിരുന്നു മറ്റ് ചിലര്‍ക്ക്. ദില്ലി കലാപത്തില്‍ നിന്ന് വഴിതിരിച്ച് വിടാനുള്ള മോദിയുടെ ശ്രമമാണ് ഇതെന്നാണ് ഒരാളുടെ വിമര്‍ശനം. ദയവായി രാജി വെച്ച് പുറത്തുപോകൂ എന്നും വിമര്‍ശനമുണ്ട്. അതേസമയം മോദി തീരുമാനം മാറ്റണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംസാരിക്കാനുള്ള മാര്‍ഗമാണ് ഇല്ലാതാവുന്നതെന്ന് ഒരാള്‍ കുറിച്ചു
ട്വിറ്റര്‍ ഇനിമേല്‍ സമാധാനമുള്ള ഒരു പ്രദേശമായിരിക്കുമെന്നായിരുന്നു മറ്റ് ചിലരുടെ പരിഹാസം
എന്നാല്‍ മോദിയില്ലാത്ത ട്വിറ്റര്‍ ലോകം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞവരും കുറവല്ല. എന്തോ കാര്യമായി സംഭവിക്കാനുണ്ടെന്നായിരുന്നു മറ്റ് ചിലരുടെ ആശങ്ക
സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ട് ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നതിനെകുറിച്ച് ആലോചിക്കുകായാണെന്ന് ഇന്നലെ രാത്രിയാണ് നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞത്. പതിനായിരങ്ങളാണ് ഇത് അപ്പോള്‍ തന്നെ റി ട്വീറ്റ് ചെയ്ത്. ഈ വിഷയം സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്റിംങ് ആവുകയും ചെയ്തു.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവാണ് നരേന്ദ്ര മോദി. 5.33 കോടി ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഡൊണോള്‍ഡ് ട്രംപ്, ബരാക് ഒബാമ എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നേതാവ് കൂടിയാണ് നരേന്ദ്ര മോദി.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജ് 44,722,235 പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. 445,597, 135 പേര്‍ ഫോളോ ചെയ്യുകയും ചെയ്യുന്നു. ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് കോടിയിലേറെ പേര്‍ മോദിയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് ട്രംപിനെക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ട്. 45 ലക്ഷം പേരാണ് യു ട്യൂബില്‍ നരേന്ദ്രമോദിക്കുള്ള ഫോളോവേഴ്‌സ്.
https://www.facebook.com/Malayalivartha