ഓണ്‍ലൈന്‍ ഷോപ്പിംങ് പ്രതിസന്ധിയില്‍... ഫഌപ്കാര്‍ട്ടും ആമസോണും താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി; ആമസോണ്‍ പാക്കേജ് ചെയ്ത ഭക്ഷണം, ആരോഗ്യ പരിപാലനം പോലുള്ള അത്യാവശ്യ ഉല്‍പന്നങ്ങളുടെ വിതരണം മാത്രം നടത്തും

രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങളായ ഫഌപ്കാര്‍ട്ടും ആമസോണും രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവശ്യ സാധന സേവനങ്ങള്‍ എത്തിക്കാന്‍ മാത്രമാണ് ഓണ്‍ലൈന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടേയും ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാനാണ് ഫഌപ്കാര്‍ട്ട് തീരുമാനിച്ചത്. അതേസമയം, ആമസോണ്‍ പാക്കേജ് ചെയ്ത ഭക്ഷണം, ആരോഗ്യ പരിപാലനം പോലുള്ള അത്യാവശ്യ ഉല്‍പന്നങ്ങളുടെ വിതരണം മാത്രമേ നടത്തുകയുള്ളൂ. അപ്രധാന ഉല്‍പന്നങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കില്ല.
ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുന്നതിനോടൊപ്പം അപ്രധാന ഉല്‍പ്പന്നങ്ങളുടെ വിതരണവും നിര്‍ത്തിവെക്കും. അത്തരം ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഓര്‍ഡര്‍ പിന്‍വലിക്കാനും പ്രീപെയ്ഡ് ഉല്‍പന്നങ്ങള്‍ക്ക് പണം പിന്‍വലിക്കാനും അനുവാദം നല്‍കും.
https://www.facebook.com/Malayalivartha