Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രധാനമന്ത്രി; പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത നേരിട്ട് വിലയിരുത്തി; ഇന്ന് നിര്‍ണായക യോഗം

04 APRIL 2020 04:26 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ആറിന് കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുക. കൊവിഡ് 19 അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത യോഗത്തില്‍ വിലയിരുത്തി. ധാരാവിയിലെ സ്ഥിതി വളരെ ഗുരുതരമാകും എന്നുള്ളത് ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൃത്യമായി സമ്പര്‍ക്ക പട്ടികപോലും തയ്യാറാക്കാനാകാത്ത സാഹചര്യം അതിനാല്‍ തന്നെ സ്ഥിതി ഗുരുതരമാകുംമുമ്പ് ഏല്ലാ പ്രതിരോധ സാമഗ്രകളും ലഭ്യമാക്കുകയാണ് ലക്ഷ്യം..

ഇന്ന് രാവിലത്തെ കണക്കുപ്രകാരം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2301 ആയി. ഇതില്‍ 2088 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 157 പേര്‍ ആശുപത്രിവിട്ടു. മരണം 56 ആയി. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ മാത്രം 336 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

അതേസമയം, രാജ്യത്ത് 2639 കോവിഡ് കേസുകളും 70 മരണവുമുണ്ടായെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു. മാര്‍ച്ച് 22 വരെ 75 ജില്ലകളിലായിരുന്നു രോഗമെങ്കില്‍ ഇപ്പോഴത് 211 ജില്ലകളിലേക്കു വ്യാപിച്ചു.

ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളും. ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മുംബൈയിലെത്തിയവര്‍ മരിച്ചയാളുടെ വീട്ടിലെത്തിയതായി കണ്ടെത്തി. വിശദാംശങ്ങള്‍ കേരള സര്‍ക്കാരിന് കൈമാറിയതായും മുംബൈ പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 കാരന്‍ മരിക്കുന്നത്. ഇയാള്‍ക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണ് സമ്പര്‍ക്കപ്പട്ടികയില്‍ മലയാളികളുമുണ്ടെന്ന് കണ്ടെത്തിയത്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തുപേര്‍ ധാരാവിയിലെത്തിയിരുന്നു. ഇതില്‍ അഞ്ചുപേര്‍ മരിച്ചയാളുടെ വീട്ടിലെത്തി. ഇയാളുടെ വാടക മുറിയില്‍ രണ്ടുദിവസം താമസിച്ച ശേഷം മാര്‍ച്ച് 24 ന് കേരളത്തിലേയ്ക്ക് മടങ്ങി. കോഴിക്കോട്ടെയ്ക്കാണ് ഇവര്‍ യാത്രതിരിച്ചതെന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം.

തബ്‌ലീഗില്‍ പങ്കെടുത്ത ഒട്ടേറെ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരില്‍ നിന്നാകാം മരിച്ചയാള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് പൊലീസ് നിഗമനം. വിവരങ്ങള്‍ കേരളത്തെ അറിയിച്ചതായും മുംബൈ പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ കനത്ത ജാഗ്രതതുടരുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (4 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (4 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (4 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (5 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (5 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (5 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (6 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (6 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (9 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (10 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (10 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (13 hours ago)

Malayali Vartha Recommends