24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 601 പേര്‍ക്ക്; നടുക്കം മാറാതെ രാജ്യം; മുംബൈ സ്ഥിതിഗതികള്‍ ഏറെ സങ്കീര്‍ണം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്ക്

നമ്മുടെ രാജ്യവും അതി സങ്കീര്‍ണതയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്, 20 ലും 50 ലും നിന്ന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ കുട്ടനെ ഉയരുന്നുയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 601 പേര്‍ക്ക്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്കാണ്. 68 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്...
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് രൂപവത്കരിച്ച എംപവര്‍ ഗ്രൂപ്പുകളുടെ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നു. കൊറോണ വൈറസ് ബാധ നേരിടുന്നതിന് രാജ്യത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി രൂപീകരിച്ച സമിതികളുടെ സംയുക്ത യോഗമാണ് നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞു. ആശുപത്രികളുടെ സൗകര്യങ്ങള്‍, ശരിയായ ഐസൊലേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ രാജ്യമെങ്ങും നടക്കുന്ന മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തിയതായും പ്രധാനമന്ത്രയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 29-ന് ആണ് 11 എംപവര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചത്. ഇതില്‍ ഒമ്പത് സമിതികള്‍ക്ക് സെക്രട്ടറി തല ഉദ്യോഗസ്ഥരാണ് നേതൃത്വം വഹിക്കുന്നത്. ബാക്കിയുള്ളവയില്‍ ഒന്നിന് നീതി ആയോഗ് സിഇഒയും മറ്റൊന്നിന് നീതി ആയോഗ് അംഗവുമാണ് തലവന്‍മാര്‍.
നിസാമുദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. രോഗമില്ലാത്തവരും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 30വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.
12 മണിക്കൂറിനിടെ 355 കേസുകള്‍. കഴിഞ്ഞ ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിനടുത്തായിരുന്നെങ്കില്‍ അടുത്ത ഞായറാഴ്ച്ചയെത്തുമ്പോഴേയ്ക്കും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂവായിരത്തോളമാകുന്നു. അഹമ്മദാബാദിലും ബിക്കാനീറിലും മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജസ്ഥാനില്‍ 198 ഉം മഹാരാഷ്ട്രയില്‍ 537 ഉം ആന്ധ്രയില്‍ 180 ഉം ഡല്‍ഹിയില്‍ 386 ഉം ആണ്. യുപിയിലെ ആഗ്രയില്‍ മാത്രം ഇന്ന് 25 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിസാമുദീനിലെ മര്‍കസിലുണ്ടായിരുന്ന വിദേശികളില്‍ ഇരുനൂറോളം പേര്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ നാട്ടുകാരുടെ സഹായത്തോടെ ഒളിച്ചു കഴിയുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.
ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 600 തബ്‌ലീഗ് പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തബ്‌ലീഗ് പ്രവര്‍ത്തകര്‍ ചികില്‍സയുമായി സഹകരിക്കാത്തതും ആരോഗ്യപ്രവര്‍ത്തകരോട് അശ്ലീലമായി പെരുമാറുന്നതും ഡല്‍ഹി അടക്കം വിവിധ സംസ്ഥാനങ്ങള്‍ക്ക് തലവേദനയാകുന്നു. യുപി സര്‍ക്കാര്‍ ദേശസുരക്ഷ നിയമം ചുമത്തികേസെടുത്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിനിടെ സമൂഹത്തില്‍ ഭിന്നതകളുണ്ടാക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തരുതെന്ന് നേതാക്കളോട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢ നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് ബാധിതനായ വ്യക്തി അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അടച്ചു. ലോക് ഡൗണിന് ശേഷമുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നാണ് ആഭ്യന്തര വിദേശ വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളത്. രോഗമില്ലാത്തവരും മാസ്‌ക്ക് ധരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം പറയുന്നു. കൂടുതല്‍ മാസ്‌ക്കുകളും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ വസ്തുക്കളും ഉടന്‍ സംസ്ഥാനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയി
https://www.facebook.com/Malayalivartha