തബ്ലീഗ് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ്-19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷാവസ്ഥ.

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ് 19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഞായറാഴ് രാവിലെയോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം നടന്നത്. രാജ്യത്ത് നൂറുകണക്കിന് കൊറോണ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം നിസ്സാമുദ്ദീന്‍ സമ്മേളനമാണെന്ന് ഇയാള്‍ ചായക്കടയിലിരുന്ന് പറഞ്ഞു. അതുകേട്ട് അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ എതിര്‍പ്പുമായി എത്തി. ഇതോടെ ഇകുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഇയാളെ വെടിവയ്ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, നാട്ടുകാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയ ആളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും ഈ സംഭവത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രയാഗ് രാജ് പൊലീ്‌സ് സൂപ്രണ്ട് അറിയിച്ചു. പ്രശ്‌നമുണ്ടാകാതിരിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് മൂവായിരത്തിലധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനൊപ്പം മരിച്ചവരുടെ എണ്ണം 77ല്‍ എത്തുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നും മാത്രം 227 വാറസ് ബാധ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് ഇതും ഒരു കാരണമായി. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ നൂറ് കണക്കിനാളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്‌പോട്ട് ആവുന്നത്.
അതിനിടെ, നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഒളിവില്‍ പോയ എട്ട് മലേഷ്യന്‍ പൗരന്മാര്‍ പിടിയിലായി. നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടിക്കൂടിയത്. ദുരിതാശ്വാസ സാധനങ്ങള്‍ കൊണ്ടുപോകുന്ന മലിന്റോ വിമാനത്തില്‍ മലേഷ്യക്ക് കടക്കാനായിരുന്നു എട്ടംഗ സംഘത്തിന്റെ ശ്രമം. ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലംഘിച്ച വിദേശികളുടെ വിവരങ്ങള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിരുന്നു. പരിശോധനയ്ക്കിടെ കസ്റ്റിഡിയിലെടുത്ത ഇവരെ ഡല്‍ഹി പൊലീസിന് കൈമാറി.
അതേസമയം, ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ, ദക്ഷിണാഫ്രിക്കന്‍ മുസ്ലീം പുരോഹിതന്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് മരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. മൗലാനാ യൂസുഫ് ടൂട്ലാ ആണ് മരിച്ചത്. 80 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്ത്യയില്‍ നിന്ന മടങ്ങിയെത്തിയ ശേഷം ഇയാള്‍ക്ക് പനിയുണ്ടായിരുന്നുതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയോടെ രോഗം ഭേദമായതാണെങ്കിലും തിങ്കളാഴ്ച വീണ്ടും അസുഖം മൂര്‍ച്ഛിച്ചു. വളരെ പെട്ടന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതെന്നും കുടുംബാംഗം പറഞ്ഞു. അതേസമയം, കുടുംബാംഗങ്ങള്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്‍ഡനീഷ്യ, മലേഷ്യ, തായ്ലന്‍ഡ്. നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കിര്‍ഗിസ്ഥാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് തബ്ലീഗില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha


























