കോവിഡിനെതിരെ ഐക്യ ദീപം തെളിച്ച് രാജ്യം

കോവിഡിനെതിരെ ഐക്യ ദീപം തെളിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യമൊട്ടാകെ അനേകം ജനങ്ങള്‍ ഐക്യദീപം തെളിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ദീപം തെളിക്കലില്‍ പങ്കാളികളായി.
രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലേയും ജീവനക്കാര്‍ ദീപം തെളിയിച്ച് പരിപാടിയില്‍ പങ്കാളികളായി.
കൊവിഡ് പ്രതിരോധത്തിന്‍റെ ഐക്യ സന്ദേശവുമായി ഇന്ന് രാത്രി ഒമ്ബത് മണിക്ക് ഐക്യ ദീപം തെളിയിക്കാനായിരുന്നു മോദി ആഹ്വാനം ചെയ്തത്. എല്ലാവരും വീടുകളിലെ വൈദ്യുത വിളക്കുകള്‍ അണച്ച് മെഴുകിതിരി, മൊബൈല്‍ ഫ്ലാഷ്, ടോര്‍ച്ച് തുടങ്ങിയ വെളിച്ചങ്ങള്‍ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ വിദേശ എംബസികളിലും ദിപം തെളിയിച്ചു. ആരും വീടിന് പുറത്ത് ഇറാങ്ങാതെ വാതില്‍ പടി, ബാല്‍ക്കണി, ജനല്‍ എന്നിവയക്ക് സമീപത്ത് നിന്നുകൊണ്ട് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആഖ്വാണം ചെയ്തിരുന്നത്. എങ്കിലും ചിലയിടങ്ങളിലെങ്കിലും ആളുകള്‍ പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha