കാട്ടാനക്കൂട്ടത്തിലെ രണ്ടുമാസം പ്രായമായ കുട്ടിയാന ജലസംഭരണിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍.... ആനകള്‍ മാറി മാറി കുട്ടിയാനയെ കരക്കെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു, ഒടുവില്‍...

കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന ജലസംഭരണിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍. ഒടുവില്‍ കാട്ടാനക്കൂട്ടത്തിലെ 'മുതിര്‍ന്ന അംഗങ്ങള്‍' ഇടപെട്ട് കുട്ടിയാനയെ രക്ഷപ്പെടുത്തി. കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന ജലസംഭരണിയില്‍ മൂന്നുമണിക്കൂറോളം കുടുങ്ങിപ്പോയി. അഞ്ച് പിടിയാനകളുടെ കൂട്ടത്തിലെ രണ്ടുമാസം പ്രായമായ ആനക്കുട്ടിയാണ് ശനിയാഴ്ച മേട്ടുപ്പാളയം കോത്തഗിരി റോഡിലെ വനംവകുപ്പിന്റെ മരം ഡിപ്പോക്ക് സമീപമുള്ള ജലസംഭരണിയില്‍ കുടുങ്ങിയത്.
വൈകീട്ട് പതിവുപോലെ എത്തിയ ആനകള്‍ മൂന്നടി താഴ്ചയുള്ള ജലസംഭരണിയില്‍ വെള്ളം കുടിക്കുകയായിരുന്നു. ഇതിനോട് ചേര്‍ന്നുതന്നെ ഒന്നരയടി താഴ്ചയുള്ള സംഭരണിയും ഉണ്ട്. അഞ്ചംഗ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് മേട്ടുപ്പാളയം കോത്തഗിരി റോഡിലെ വനംവകുപ്പിന്റെ മരം ഡിപ്പോയ്ക്ക് സമീപമുള്ള ജലസംഭരണിയില്‍ കുടുങ്ങിയത്. രണ്ടുമാസമാണ് ഈ ആനക്കുട്ടന്റെ പ്രായം.
ഈ ജലസംഭരണിയില്‍ ആനകള്‍ പതിവായി വെള്ളം കുടിക്കാനെത്താറുണ്ട്. മൂന്നടി താഴ്ചയാണ് ജലസംഭരണിയുടെ ആഴം. ഇതിനോടു ചേര്‍ന്നുതന്നെ ഒന്നരയടി താഴ്ചയുള്ള മറ്റൊരു സംഭരണിയുമുണ്ട്. വെള്ളം കുടിക്കിടെ കൂട്ടത്തിലെ ആനകളില്‍ ഒരാള്‍ ആനക്കുട്ടനെ വെള്ളത്തിലേക്ക് തള്ളിയിറക്കി. എന്നും വെള്ളം കുടിക്കാന്‍ എത്തുന്ന ആനകളാണല്ലോ എന്നുകരുതി വാച്ചര്‍മാരും കൂടുതല്‍ ശ്രദ്ധിക്കാന്‍ നിന്നില്ല. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞതോടെ, ആനകള്‍ കുട്ടിയാനയെ തിരിച്ചുകേറ്റാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് വാച്ചര്‍മാര്‍ കണ്ടത്. ആനകള്‍ മാറി മാറി കുട്ടിയാനയെ കരക്കെത്തിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചര്‍ സെല്‍വരാജും സംഘവും ചേര്‍ന്ന് ആനക്കുട്ടിയെ രക്ഷിക്കാനായി ജെസിബിയും ലോറിയും എത്തിച്ച് വനത്തിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആനകള്‍ ഓടിച്ചതോടെ പിന്മാറി. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ കൂട്ടത്തിലെ ഒരാന കുട്ടിയാനയെ കരയ്ക്ക് കയറ്റി കൊണ്ടു പോകുന്നതാണ് കണ്ടതെന്ന് റേഞ്ചര്‍ അറിയിച്ചു. ഏകദേശം മൂന്നുമണിക്കൂറോളമാണ് ആനക്കുട്ടന് വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നത്.
മണിക്കൂറുകള്‍ക്കുശേഷം വാച്ചര്‍മാരെത്തിയപ്പോള്‍ കണ്ടത് ആനക്കുട്ടിയെ മറ്റ് ആനകള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യമായിരുന്നു.
ഉടന്‍ മേട്ടുപ്പാളയം ഫോറസ്റ്റ് റെയ്ഞ്ചര്‍ സെല്‍വരാജും സംഘവും രക്ഷാപ്രവര്‍ത്തനം നടത്താന്‍ മണ്ണുമാന്തിയന്ത്രവും ലോറിയും എത്തിച്ചു.
വനത്തിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആനകള്‍ ഓടിച്ചതോടെ അല്പസമയംകൂടി കാത്തിരുന്നു. നേരം ഇരുട്ടി എട്ടുമണിയായപ്പോഴേക്കും ആനക്കുട്ടിയെ കാട്ടാനകള്‍ തന്നെ പുറത്തെത്തിച്ചതായി റെയ്ഞ്ചര്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും ആനക്കുഴിയില്‍ വീണ് ഇരുകാലുകള്‍ക്കും പരിക്കേറ്റ് നടക്കാന്‍ സാധിക്കാഞ്ഞ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ക്കൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ ആനയെ ബുധനാഴ്ച്ച പകലാണ് രക്ഷപ്പെടുത്തി സംരക്ഷിത കേന്ദ്രത്തിലാക്കിയത്. ശ്രീകണ്ഠാപുരം പയ്യാവൂര്‍ നറുക്കും ചീത്തയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്.
കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ആനക്കുഴിയില്‍ വീണ് ഇരുകാലുകള്‍ക്കും പരിക്കേറ്റ് നടക്കാന്‍ സാധിക്കാഞ്ഞ കുട്ടിയാനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ക്കൊടുവിലാണ് കുട്ടിയാനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയ ആനയെ ബുധനാഴ്ച്ച പകലാണ് രക്ഷപ്പെടുത്തി സംരക്ഷിത കേന്ദ്രത്തിലാക്കിയത്. ശ്രീകണ്ഠാപുരം പയ്യാവൂര്‍ നറുക്കും ചീത്തയിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയോടെ കുട്ടിയാനയെ അവശനിലയില്‍ കണ്ടെത്തിയത്.
മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു കാട്ടാന കിണറ്റില്‍ വീണിരുന്നു. ഇതിനു സമീപത്തായാണ് പരിക്കേറ്റ കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ആനയെ കണ്ട് ജനങ്ങള്‍ ആദ്യം ഭയന്നുവെങ്കിലും പരിക്കേറ്റ നിലയില്‍ ആണെന്ന് മനസ്സിലായതോടെ പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചര്‍ എം വി ജയപ്രകാശിന്റെ നേതൃത്വത്തില്‍ വനപാലകരും പയ്യാവൂര്‍ എസ്‌ഐപിസി രമേശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha