രാജ്യത്ത് കോവിഡ്19 ആശങ്ക ഉയരുന്നു... മരണസംഖ്യ നൂറ് കടന്നു, രോഗികളുടെ എണ്ണം 4,067 ആയി

രാജ്യത്ത് കോവിഡ്-19 ആശങ്കകള്‍ ഉയരുന്നു. നാലായിരത്തിലധികം പേര്‍ക്ക് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 4,067 ആയി. രാജ്യത്ത് മരണസംഖ്യയും നൂറ് കടന്നു. 109 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,666 പേര്‍ ചികിത്സയിലാണ്. 292 പേര്‍ രോഗ വിമുക്തി നേടി.
രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 700ലധികം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 45 പേരാണ് കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരിച്ചത്. തമിഴ്‌നാട്ടില്‍ 571 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും ഇവരുമായി സന്പര്‍ക്കമുള്ളവരുമാണ്. ഇവിടെ അഞ്ച് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 503 പേര്‍ക്കും തെലുങ്കാനയില്‍ 321 പേര്‍ക്കും ഗുജറാത്തില്‍ 122 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha