ആറാം നിലയിലെ ഐസൊലേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം

കോവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലാക്കിയ 55കാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ദാരുണാന്ത്യം. ഹരിയാനയിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയുടെ ആറാം നിലയില്‍ നിന്നും ബെഡിഷീറ്റും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ച നാലു മണിയോടെയായിരുന്നു സംഭവം. പാനിപത് സ്വദേശിയായ ഇയാളെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അസുഖങ്ങള്‍ ഉള്ള ഇയാളെ കൊറോണ സംശയത്തെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, ഇതുവരെയും കൊറോണ പരിശോധന ഫലം ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ സുരക്ഷ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























