കോയമ്പത്തൂരില്‍ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ്

തമിഴ്‌നാട് ഔദ്യോഗികമായി കേരളത്തെ അറിയിച്ചിട്ടില്ലെങ്കിലും കോയമ്പത്തൂരിലെ ആശുപത്രിയില്‍ മരിച്ച പാലക്കാട് നൂറണി സ്വദേശി ആര്‍.രാജശേഖര്‍ ചെട്ടിയാര്‍ (70) കോവിഡ് ബാധിതനാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നു കുടുംബാംഗങ്ങളെ ക്വാറന്റീനിലാക്കി.
ഏപ്രില്‍ രണ്ടിനാണ് പ്രമേഹരോഗിയായ രാജശേഖര്‍ ചെട്ടിയാരെ കോയമ്പത്തൂരിലേക്കു ചികിത്സയ്ക്കു കൊണ്ടു പോയത്. കഴിഞ്ഞ ദിവസം മരിച്ച ശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം കോയമ്പത്തൂരില്‍ തന്നെ നടത്തി. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരികയാണ്. കോയമ്പത്തൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ക്വാറന്റീനില്‍ അയച്ചു.
കോയമ്പത്തൂരില്‍ ഇന്നലെ 11 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം അവിടെ 97 ആയി. കേരളത്തിലേക്ക് ആരെയും കടത്തി വിടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്. രോഗികളുടെ ആംബുലന്‍സില്‍ ഒരാളെ മാത്രം അനുവദിക്കും. രോഗി അതീവ ഗുരുതരാവസ്ഥയിലാണെങ്കില്‍ മാത്രം ഒരാളെക്കൂടി അനുവദിക്കും.
https://www.facebook.com/Malayalivartha


























