പഞ്ചാബിലെ പട്യാലയില്‍ ലോക്ഡൗണ്‍ പാസ് ചോദിച്ച എഎസ്‌ഐയുടെ കൈ വെട്ടി

പഞ്ചാബിലെ പട്യാല ജില്ലയില്‍ കാറിലെത്തിയ സംഘം, ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാസ് ചോദിച്ച എഎസ്‌ഐയുടെ കൈ വെട്ടിമാറ്റി. പരമ്പരാഗത ആയുധങ്ങളണിയുന്ന നിഹാങ് എന്ന സിഖ് വിഭാഗത്തില്‍ പെട്ടവരാണ് ആക്രമണം നടത്തിയത്. എഎസ്‌ഐ ഹര്‍ജീത് സിങ്ങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.
25 കിലോമീറ്റര്‍ അകലെയുള്ള ഗുരുദ്വാരയില്‍ ഒളിച്ചിരുന്ന അക്രമികളെ 7 പേരേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
പട്യാലയിലെ സനൗറില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അക്രമം. അക്രമികളും പൊലീസുമായി വെടിവയ്പുമുണ്ടായി. ഇവരുടെ പക്കല്‍ നിന്ന് കൈത്തോക്കുകളും പെട്രോള്‍ ബോംബുകളും പാചകവാതക സിലിണ്ടറുകളും മറ്റും പിടിച്ചെടുത്തു.
എഎസ്‌ഐ സഹായത്തിനായി കേഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അറ്റുവീണ കൈ ഒരാള്‍ അദ്ദേഹത്തിന് എടുത്തുകൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























