Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നു... ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ഭക്ത ജനപ്രവാഹം; അമ്പലത്തിൽ പാലുമായി എത്തിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു! സംഭവം ഇങ്ങനെ...

13 APRIL 2020 01:03 PM IST
മലയാളി വാര്‍ത്ത

ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായുള്ള പ്രചാരണത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ അമ്ബലത്തില്‍ പാലുമായി എത്തിയ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഡഢ് ജില്ലയിലെ ശംഷര്‍ഗഞ്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ശംഷര്‍ഗഞ്ചിലെ ഒരു ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ പാല്‍ കുടിക്കുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതറിഞ്ഞ് നാട്ടുക്കാരായ നിരവധി പേര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വിഗ്രഹത്തിന് നല്‍കാന്‍ പാലുമായി ക്ഷേത്രത്തില്‍ എത്തുകയായിരുന്നു.

അമ്ബലത്തില്‍ ആളുകള്‍ തടിച്ചുകൂടിയ വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പതിമൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ കണ്ടെത്തുകയും ചെയ്തു. ക്ഷേത്രത്തിന് സമീപത്തായി താമസിക്കുന്ന രാജേഷ് കൗശല്‍ എന്നയാളാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.

ഇയാള്‍ക്കെതിരെ കേസെടുത്തതായി ജേത്വാര പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ 188 വകുപ്പ് പ്രകാരം കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 453 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (39 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends