ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ ദേശീയപാത നിര്‍മ്മാണം തുടരുന്നതിനെക്കുറിച്ച് ആലോചിച്ച് നിതിന്‍ ഗഡ്കരി. മോദിയെ പോലും ഞെട്ടിച്ച ആ നീക്കത്തിന് പിന്നില്‍?

കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 21 ദിവസത്തെ ആദ്യഘട്ടം ഇന്നലെയോടെ പൂര്‍ത്തിയായി. രോഗികളുടെ വര്‍ധനവില്‍ കുറവ് കാണിക്കാത്തതിനാല്‍ തന്നെ വീണ്ടുമൊരു 19 ദിവസത്തേക്ക് കൂടി ലോക്ക് ഡൗണ്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. രോഗവ്യാപനത്തെ വലിയൊരളവ് തടയുന്നതിന് അടച്ചുപൂട്ടല്‍ ഏറെ സഹായകമായിട്ടുണ്ടെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും മൂന്നാഴ്ചത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഏതൊരു സമ്പദ്ഘടനയുടെ നിലനില്‍പിനും അവയുടെ ചലനാത്മകതയ്ക്കും ഒഴിച്ചുകൂടാനാകാത്ത തൊഴില്‍ശക്തിയായ കുടിയേറ്റ തൊഴിലാളികളാണ് ഇതില്‍ ഏറെയും ദുരിതം അനുഭവിക്കുന്നത. ഇതിനോടകം ഡല്‍ഹിയിലും മുംബൈയിലും സൂറത്തിലും തുടങ്ങി ഇങ്ങു കേരളത്തില്‍ പോലും അവര്‍ ലോക്ക ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംഘടിച്ചിരുന്നു. ജോലിയും വരുമാനം ഇല്ലാത്തതിനാല്‍ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതുകൊണ്ട് ഒക്കെ തന്നെ, ഇനിയുള്ള ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ അടച്ചുപൂട്ടലിനും നിയന്ത്രണങ്ങള്‍ക്കും ആസൂത്രിതമായ തന്ത്രം അനിവാര്യമാണ്. രോഗവ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും ഗുണഫലങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമാനുഗതമായി സാമ്പത്തിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു.
ഇതിന്റെ ഭാഗമെന്നോണമാണ്, മോദി സര്‍ക്കാരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ ദേശീയപാത നിര്‍മ്മാണം തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചനകള്‍ നടക്കുന്നുണ്ടെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. റോഡ് പണികളിലൂടെ തൊഴില്‍ നല്‍കി തത്കാലത്തേക്ക് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനും ലക്ഷ്യമിടുക എന്നതു കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് വിവരം. ഹൈവേ പണികള്‍ക്കിടയില്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം ഭാഗികമായോ മുഴുവനായോ നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികള്‍ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കിടയാക്കില്ല. മാത്രവുമല്ല പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവും. 'കുടിയേറ്റ തൊഴിലാളികളെ ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. അതേസമയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
'റോഡ് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുള്ള ഹൈവേ പദ്ധതികള്‍ ഏറ്റെടുത്ത് പണി തുടങ്ങാവുന്നതാണ്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ചിലയിടങ്ങളില്‍ കളക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ നല്‍കിയിട്ടില്ല. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഗഡ്കരി അറിയിച്ചു. 'സംസ്ഥാനസര്‍ക്കാരുകളില്‍ നിന്ന് സമ്മതം ലഭിച്ചാല്‍ ഉടന്‍ തന്നെ ഹൈവേ പദ്ധതികള്‍ പുനരാരംഭിക്കുന്നതുമായി മുന്നോട്ടു പോകും. എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ചു കൊണ്ടു തന്നെയെന്നും ഗഡ്കരി വ്യക്തമാക്കി.
നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയിലും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha























