കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം

ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷനും നടനുമായ വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ വിജയ്‌യ്ക്ക് നോട്ടീസ് നല്‍കി.
കഴിഞ്ഞ ദിവസം കേസില്‍ മൊഴി നല്‍കാന്‍് വിജയ് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്ന കാര്യം വിജയ്‌യെ ഇന്നലെ തന്നെ അറിയിച്ചിരുന്നെങ്കിലും പൊങ്കല്‍ കഴിഞ്ഞേ ഹാജരാകാന്‍ കഴിയൂ എന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 19ന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കിയത്. ദുരന്തത്തില്‍ തനിക്കോ പാര്‍ട്ടിക്കോ ഉത്തരവാദിത്വമില്ലെന്നും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും പൊലീസിനുമാണ് ഉത്തരവാദിത്വം എന്നുമാണ് വിജയ്‌യുടെ നിലപാട്.
https://www.facebook.com/Malayalivartha
























