'വീട്ടിലിരുന്ന് എങ്ങനെ മദ്യം ഉണ്ടാക്കാം....'ഗൂഗിളിൽ വൻ ട്രെൻഡ്; പുലിവാല്പിടിച്ച് അധികൃതർ; ലോക് ഡൗൺ കാലത്ത് വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും കൂടുന്നു
രാജ്യത്ത് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോള്‍ മെയ് 3വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിൽ മദ്യവില്‍പ്പനയ്ക്ക് ഇളവില്ലെന്ന്തന്നെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നത്. ഇതേതുടർന്ന് വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും രാജ്യത്ത് കൂടിവരുന്നുണ്ടെന്നാണ് മാധ്യമവാര്‍ത്തകള്‍ നല്‍കുന്ന സൂചന എന്നത്. മദ്യം കിട്ടാതെ വന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തും ആത്മഹത്യ പ്രവണതകളും ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിൽ മദ്ധ്യം കിട്ടാതെ സാനിറ്റൈസർ കുടിച്ച സംഭവവും നാം അറിഞ്ഞതാണ്. ആയതിനാൽ തന്നെ ആസാം, മേഘാലയ ഈ ആഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പുറത്ഘേക്ക് വരുന്ന വിവരം അനുസരിച്ച് 'വീട്ടിലിരുന്ന് എങ്ങനെ മദ്യം നിര്‍മ്മിക്കാമെന്നാണ്' ഗൂഗ്‌ളില്‍ ഏറ്റവും കുടുതല്‍ ട്രെന്‍ഡ് ആയ പരിശോധനകള്‍. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഗൂഗ്‌ളില്‍ ഏറ്റവും ട്രെന്‍ഡ് ആയ അന്വേഷണം മദ്യമുണ്ടാക്കുന്ന വിധത്തെ കുറിച്ചായിരുന്നു.
ഇത്തരത്തിൽ മദ്യം ലഭിക്കാത്തത് ഗൂഗിള്‍ സെര്‍ച്ചിലും കാണാനുണ്ട് എന്നതാണ് വ്യക്തമാക്കുന്നത്. ഗൂഗിളിലെ ട്രെന്‍റിംഗ് സെര്‍ച്ച് റിസല്‍ട്ടുകള്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. How to make alcohol at home എന്ന് സെര്‍ച്ച് ഗൂഗിളിന്‍റെ ട്രെന്‍റിംഗ് യൂണിറ്റ് പ്രകാരം 5-2 എന്ന നിലയിലായിരുന്നു ലോക്ക്ഡൗണിന് മുന്‍പ് സെര്‍ച്ച് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് മാറിയിരിക്കുകയാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് ലോക്ക്ഡൗണ്‍ കാലത്ത് ഇത് 100 യൂണിറ്റുവരെ കുത്തനെ ഉയര്‍ന്നു. ഇന്ത്യയില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇത് സെര്‍ച്ച് ചെയ്യപ്പെട്ടത് എന്നാണ് കണക്കുകൾ. പിന്നാലെ ദില്ലിയും, ചത്തീസ്ഡഡുമാണ് ഉള്ളത് . കേരളം ഈ ചോദ്യത്തിന് ഉത്തരം തേടിയ ലിസ്റ്റില്‍ 14ൽ നിൽക്കുകയാണ്.
https://www.facebook.com/Malayalivartha























